സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച 4.4 ഡിഗ്രിവരെ അധിക ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 4, 5 തീയതികളില്‍ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ടാം തീയതിയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയത്.

11 മണിമുതല്‍ മൂന്ന് മണിവരെ കൊടുംചൂടില്‍ ജോലി ചെയ്യാതിരിക്കാനും പരമാവധി വെള്ളം കുടിക്കണമെന്നും ചൂട് താങ്ങാന്‍ കഴിവുള്ള വസ്ത്രം ധരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കൂടാതെ മോഡല്‍ പരീക്ഷകളടക്കം നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top