ജപ്പാനില്‍ സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച് മരിച്ചു

ടോക്കിയോ: ജപ്പാനില്‍ സുമോ ഗുസ്തിതാരം ഷോബുഷി കോവിഡ് ബാധിച്ച് മരിച്ചു. 28 വയസ്സായിരുന്നു. കിയോതാക്ക ശുതാകെ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.
ജപ്പാന്‍ സുമോ അസോസിയേഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ സുമോ ഗുസ്തിതാരമാണ് ഷോബുഷി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഇയാളെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചതിന് പിന്നാലെ താരത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

ഏപ്രിലില്‍ അഞ്ച് സുമോ ഗുസ്തിതാരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Top