വേനല്‍ മഴ ഇല്ല; ഡ്രോണുകള്‍ ഉപയോഗിച്ചു മഴ പെയ്യിക്കാന്‍ യു.എ.ഇ

വേനൽ മഴ എത്താത്തിനെ തുടർന്ന് പുതിയ പരീക്ഷണങ്ങൾക്ക്​ യു.എ.ഇ ഒരുങ്ങുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്ലൗഡ്​ സീഡിങ്​ വഴി മഴയെത്തിക്കാനാണ്​ ആലോചന.

മഴമേഘങ്ങളിലേക്ക്​ പറന്നുകയറുന്ന ഡ്രോണുകൾ നൽകുന്ന ഇലക്ട്രിക്കൽ ചാർജ്​ വ​ഴി മഴ പെയ്യിക്കാനുള്ള പദ്ധതിയുണ്ടെന്ന്​​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമ്പരാഗത ക്ലൗഡ്​ സീഡിങ്​ രീതിക്ക്​ പകരം മേഘങ്ങളിൽ രാസപദാർഥം ഉപയോഗിക്കുന്നതിന്​ ഡ്രോണുകളുടെ സഹായം തേടും. ​ഇതിന്‍റെ പ്രാഥമിക നടപടികൾ ദുബൈ സനദ്​ അക്കാദമിയിലാണ്​ നടത്തുന്നത്.

സാധാരണ ജനുവരി, ഫ്രെബ്രുവരി മാസങ്ങളിൽ യു.എ.ഇയിൽ മികച്ചതോതിൽ മഴ ലഭിക്കാറുണ്ട്​. കഴിഞ്ഞ വർഷം ജനുവരിയിലുണ്ടായ കനത്ത മഴയിൽ ദുബൈ വിമാനത്താവളം അടക്കം വെള്ളത്തിലായിരുന്നു. എന്നാൽ, ഇക്കുറി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചതല്ലാതെ കനത്ത മഴ എവിടെയും പെയ്തിരുന്നില്ല. യു.എ.ഇ വേനൽകാല​ത്തിലേക്ക്​ ​പ്രവേശിക്കുകയും ചൂട്​ വർധിക്കുകയും ചെയ്​തിട്ടുണ്ട്​.

Top