സമ്മർ ലോഞ്ച് ഇവന്റിനൊരുങ്ങി വൺപ്ലസ്

മ്മർ ലോഞ്ച് ഇവന്റിനായുള്ള ഒരുക്കത്തിൽ വൺപ്ലസ്. ഇവന്റിൽ വൺപ്ലസ് നോർഡ് സിഇ 5ജി, നോർഡ് 2, വൺപ്ലസ് ടിവി യു1 എസ് എന്നീ സീരീസുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 10നാണ് ലോഞ്ച് ഇവന്റ് നടക്കുക എന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി കമ്പനി സ്ഥിരീകരിച്ചു. നോർഡ് സിഇ 5ജിയും മറ്റ് രണ്ട് ഉൽ‌പ്പന്നങ്ങളും ഇന്ത്യയിലും യൂറോപ്പിലും അവതരിപ്പിക്കുമെന്നും വൺപ്ലസ് സ്ഥിരീകരിച്ചു. കമ്പനി ഇവന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വൺപ്ലസ് സിഇ 5ജി സ്മാർട്ട് ഫോണിന്റെ പ്രോസസർ, ക്യാമറ തുടങ്ങിവയുടെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നു.

സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസറായിരിക്കും വൺപ്ലസ് എസ്ഇ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എന്നാണ് പുതുതായി പുറത്ത് വന്ന ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. ആൻഡ്രോയിഡ് സെൻട്രലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഈ മിഡ് റേഞ്ച് ക്വാൽകോം പ്രോസസർ 8nm പ്രോസസ്സിൽ ബിൾഡ് ചെയ്യുകയും 5ജി മോഡം സംയോജിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജനപ്രിയ മിഡ് ടയർ സ്മാർട്ട്‌ഫോണുകളായ ഷവോമി എംഐ 10ഐ, ഗാലക്‌സി എ52 എന്നിവയിലും ഇതേ പ്രോസസറാണ് ഉണ്ടായിരുന്നത്.

മറ്റ് കമ്പനികളുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ വില കുറഞ്ഞ ഡിവൈസ് ആയിരിക്കും വൺപ്ലസ് നോർഡ് സിഇ ജി എന്ന് പറയാൻഅ സാധിക്കില്ല. വില കുറഞ്ഞ 5ജി ഫോണുകൾ എന്ന ആശയത്തിലേക്ക് കൂടുതൽ ബ്രാന്റുകൾ കടന്നുവരുന്ന കാലമാണ് ഇത്. വൺപ്ലസിന്റെ ഈ ഡിവൈസ് ബ്രാന്റിനെ സംബന്ധിച്ച് പുതിയ ചുവടുവെപ്പാകുന്നതും അതുകൊണ്ട് തന്നെയാണ്.

Top