വേനലെത്തി ; വാഹന ഉപയോക്താക്കൾക്ക് നിർദേശവുമായി അബുദബി

ചൂട് കൂടിയതോടെ റോഡ് നിയമങ്ങൾ കർശനമാക്കി അബുദബി പൊലീസ്.ടയറുകൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ട സമയമാണ് വേനൽക്കാലം സുരക്ഷാ കാരണങ്ങളാൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതിന് യു.എ.ഇയിൽ വിലക്കുണ്ട്. . 5 നിർദേശങ്ങളാണ് വാഹന ഉപയോക്താക്കൾക്ക് പൊലീസ് നൽകുന്നത്.

ഓരോ യാത്രക്കും മുൻപ് വാഹനങ്ങൾക്ക് ചുറ്റും നടന്ന് ചക്രങ്ങൾ പരിശോധിക്കുക. കാണാൻ സാധിക്കുന്ന പൊട്ടലുകളോ പോറലുകളോ ടയറുകളിലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. രാണ്ടാഴ്ച്ചയിലൊരിക്കലെങ്കിലും ടയറിലെ മർദ്ദം ക്രമപ്പെടുത്തുക. നിർമ്മാണ തീയതിക്ക് 5 വർഷങ്ങൾക്കിപ്പുറമുള്ള ടയറുകൾ ഉപയോഗിക്കാതിരിക്കുക. ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകൾ മാറ്റിയിടണം. ടയറുകളുടെ അലൈൻമെന്റ്, ബാലൻസിങ് എന്നിവയെല്ലാം കൃത്യമായ ഇടവേളകളിൽ ചെയ്യണം. 50,000 കിലോമീറ്റർ ഓടിയ ടയറുകൾ മാറ്റാതിരിക്കുന്നത് അപകടങ്ങൾക്ക് വഴിതെളിച്ചേക്കാം.

വാഹനങ്ങളുടെ ബ്രേക്കിന്റെ കാര്യക്ഷമത, ഓയിൽ മാറ്റാനുള്ള കാലാവധി എന്നിവക്ക് പുറമെ റേഡിയേറ്ററുകളിലെ ദ്രാവകത്തിന്റെ തോതും ചൂടുകാലത്ത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. റേഡിയേറ്ററുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ എഞ്ചിൻ ചൂടായും അപകടങ്ങളുണ്ടാവാമെന്നും ഗതാഗത വകുപ്പ് ഓർമിപ്പിക്കുന്നു. വേനൽക്കാലത്ത് മോശമായ ടയറുകളുടെ ഉപയോഗം വരുത്തിവെക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

Top