ടോക്യോ ഒളിമ്പിക്‌സ്; സിംഗിള്‍സ് ടെന്നീസില്‍ നിന്നും സുമിത് നാഗല്‍ പുറത്ത്

ടോക്യോ: പുരുഷ വിഭാഗം സിംഗിള്‍സ് ടെന്നീസില്‍ നിന്നും സുമിത് നാഗല്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് നാഗലിനെ കീഴടക്കിയത്. സ്‌കോര്‍: 6-2, 6-1

നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസ വിജയമാണ് മെദ്വദേവ് സ്വന്തമാക്കിയത്. ഇതോടെ പുരുഷവിഭാഗം ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മെദ്വദേവിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ നാഗലിന് സാധിച്ചില്ല. നിരവധി പിഴവുകളും താരം വരുത്തി.

അവസാന നിമിഷം യോഗ്യത നേടിയാണ് സുമിത് നാഗല്‍ ടോക്യോയിലേക്ക് പറന്നത്. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്താന്റെ ഡെനിസ് ഇസ്‌തോമിനിനെയാണ് നാഗല്‍ കീഴടക്കിയത്.

 

Top