sulthan film’s second part coming soon

ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതി.
സുല്‍ത്താന്റെ നിര്‍മാതാവ് ആദിത്യ ചോപ്ര രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. അലി അബ്ബാസ് സഫര്‍ തന്നെയാകും സംവിധായകന്‍. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതി.

ഇന്ത്യയിലും വിദേശത്തും ചിത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് അണിയറപ്രവര്‍ത്തകരെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
റിലീസ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചിത്രം 73.2 കോടിയിലധികം രൂപ കളക്ഷന്‍ നേടിയിരുന്നു.

സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തി താരത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നായികയായെത്തുന്ന അനുഷ്‌ക ശര്‍മയും ഗുസ്തിക്കാരിയായിട്ടാണ് വേഷമിടുന്നത്. അമേരിക്കന്‍ റെസ്‌ലര്‍ ടൈറോണ്‍ വൂഡ്‌ലിയാണ് ചിത്രത്തിലെ വില്ലന്‍.

Top