ഷാർജ പുസ്തകോത്സവം നാൽപ്പതാം വർഷം; അക്ഷരങ്ങളുടെ സുൽത്താനായ് ബി​ൻ മു​ഹ​മ്മ​ദ്

ഷാര്‍ജ: 40ാം വയസ്സിലെത്തിയ ഷാര്‍ജ പുസ്തകോത്സവത്തിന്റെ ശില്‍പിയാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 40 വര്‍ഷവും പുസ്തകോത്സവത്തിന്റെ വാതിലുകള്‍ ലോകത്തിനായി തുറന്നുകൊടുത്തത് ശൈഖ് സുല്‍ത്താനാണ്.

ലോകത്ത് വേറൊരു ഭരണാധികാരിക്കും കിട്ടാത്ത അംഗീകാരമാണിത്. അവധിയില്ലാതെ എഴുത്തും വായനയും കൊണ്ടുനടക്കുന്ന ശൈഖ് സുല്‍ത്താന്‍ മലയാളത്തിലടക്കം നിരവധി ചരിത്രപുസ്തകങ്ങളിലെ അമളികള്‍ ചൂണ്ടിക്കാട്ടുകയും തിരുത്തിയിട്ടുമുണ്ട്.ഇത്തരം അബദ്ധങ്ങള്‍ ഇതിവൃത്തമാക്കി പുസ്തകങ്ങളും ശൈഖ് സുല്‍ത്താന്‍ രചിച്ചിട്ടുണ്ട്.

വാസ്‌കോഡ ഗാമക്ക് കോഴിക്കോട്ടേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഇബ്‌നു മാജിദാണെന്ന് മലയാളത്തില്‍ ഇന്നും പഠിപ്പിക്കുമ്പോള്‍, ഗാമയുടെതന്നെ കുറിപ്പുകള്‍ സഹിതം ഇതിനെ ഖണ്ഡിക്കുകയും ഷാര്‍ജയുടെ പാഠാവലികളില്‍നിന്ന് ഈ ചരിത്രത്തിലെ വലിയ തെറ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

Top