വയനാട് ജനവാസമേഖലയില്‍ കടുവ; ജാഗ്രത നിര്‍ദേശവുമായി വനംവകുപ്പ്‌

സുല്‍ത്താന്‍ ബത്തേരി: വയനാട് ചീരാല്‍ പണിക്കര്‍ പടിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. പ്രദേശത്തെ കൃഷിയിടത്തിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസിയുടെ വളര്‍ത്തു നായയെ കടുവ കടിച്ച് കൊന്നിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെയും കടുവയുടെ ആക്രമണം ഈ പ്രദേശത്തുണ്ടായിട്ടുണ്ട്.

വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് എടുത്ത കണക്ക് പ്രകാരം വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.

Top