സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി ; ഇന്ത്യക്ക് അഞ്ചാം സ്ഥാനം

ഇപ്പോഹ്: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അയര്‍ലണ്ടിനെ തോല്പിച്ച് ഇന്ത്യ. അയര്‍ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യക്ക് വേണ്ടി വരുണ്‍ കുമാര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷിലനന്ദ് ലക്ര, ഗുര്‍ജന്ത് സിംഗ് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. അയര്‍ലന്‍ഡിനായി ജൂലിയന്‍ ഡാലാണ് ഗോള്‍ നേടിയത്. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 23 എന്ന സ്‌കോറിനു ഇന്ത്യ അയര്‍ലണ്ടിനോട് അടിയറവു പറഞ്ഞിരുന്നു.

Top