അഞ്ച് വര്‍ഷം തികക്കാതെ മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു

ക്വാലലംപൂര്‍ : മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു. 2016ലാണ് മുഹമ്മദ് വി മലേഷ്യന്‍ രാജാവായി അധികാരമേറ്റത്.

2015ലെ മിസ് മോസ്‌കോ ആയിരുന്ന 25കാരി ഒക്‌സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം.

ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്‌സാനയെ വിവാഹം ചെയ്തത്. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നതും.

അതേസമയം രാജാവോ രാജകുടുംബാംഗങ്ങളെ രാജിയോട് പ്രതികരിച്ചിട്ടില്ല. രണ്ട് മാസത്തെ അവധിയിലായിരുന്ന മുഹമ്മദ് രാജാവ് ജോലി പുനരാരംഭിച്ച ശേഷമാണ് രാജിവെച്ചിട്ടുള്ളത്.

Top