Sultan Ibrahim Sultan Iskandar’s new private jet

മലേഷ്യയിലെ ജോഹോര്‍ എന്ന സംസ്ഥാനത്തിന്റെ രാജാവാണ് സുല്‍ത്താന്‍ ഇബ്‌റാഹിം ഇസ്മായില്‍. പണ്ടു കാലം മുതല്‍ക്കെ രാജാക്കന്മാര്‍ ചില കാര്യങ്ങളില്‍ പ്രത്യേക തല്പരരായിരിക്കും.

അന്നോക്കെ നായാട്ടായിരുന്നു രാജാക്കന്മാരുടെ ഇഷ്ടവിനോദമെങ്കില്‍ ഇന്ന് മോട്ടോര്‍ വാഹനങ്ങളിലാണ് ഭ്രമം. സുല്‍ത്താന്‍ ഇബ്രാഹിമും ഇതില്‍ നിന്നൊട്ടും വ്യത്യസ്തനല്ല.

ഇതിന് മുന്‍പ് സുല്‍ത്താന്‍ നിര്‍മ്മിച്ച ആഡംബര ട്രക്ക് വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ലോകത്തിലേറ്റവും വിലപ്പിടിപ്പുള്ള ട്രക്ക് എന്ന വിശേഷണമായിരുന്നു ഇതിനുണ്ടായിരുന്നത്.

സുല്‍ത്താന്റെ മറ്റൊരു ഭ്രാന്തന്‍ നടപടിയാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വര്‍ണവര്‍ണ്ണത്തിലുള്ള പ്രൈവറ്റ് ജെറ്റില്‍ ഉല്ലാസയാത്ര നടത്തിയെന്ന വാര്‍ത്തകളാണ് പ്രചരിച്ചിരിക്കുന്നത്.

പ്രൈവറ്റ് ജെറ്റ് സുല്‍ത്താന്റെതാകുമ്പോള്‍ അതിന്റേതായ പ്രത്യേകതകള്‍ വേണമല്ലോ എന്നുവച്ചാകും സ്വകാര്യവിമാനം സ്വര്‍ണത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഉല്ലാസയാത്രക്കായി തന്റെ പത്‌നി രാജ സാരിയത്ത് സോഫിയയുമൊത്ത് ആസ്‌ട്രേയിലയിലേക്ക് പുറപ്പെട്ടതായിരുന്നു മലേഷ്യന്‍ സുല്‍ത്താന്‍ ഇബ്രാഹിം ഇസ്മയല്‍.

57-ാം വയസിലും പത്‌നിക്കൊപ്പമുള്ള സുഖവാസയാത്രകള്‍ വേണ്ടിയാണ് ഈ വിമാനം നിര്‍മ്മിച്ചിട്ടുള്ളത്.

ആഗസ്ത് 16 ന് പെര്‍ത്ത് വിമാനത്തില്‍ എത്തിയ സ്വര്‍ണനിറമുള്ള വിമാനം ജനങ്ങള്‍ വളരെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്.

പേര്‍ത്ത് നഗരത്തിന്റെ മുകളില്‍ കൂടി പറന്നപ്പോഴും സ്വര്‍ണവിമാനം കാണികള്‍ക്കൊരു അത്ഭുതക്കാഴ്ചയായിരുന്നു.

മലേഷ്യന്‍ സുല്‍ത്താന്റെ സ്വകാര്യവിമാനമാണിതെന്ന് അറിഞ്ഞപ്പോള്‍ വിമാനം സന്ദര്‍ശിക്കാന്‍ വന്‍ജനാവലി തന്നെ എത്തിയിരുന്നു.

ആസ്‌ട്രേലിയലില്‍ അധികമാരും അറിയപ്പെടാത്തതിനാല്‍ തന്റെ പത്‌നിക്കൊപ്പമുള്ള ഉല്ലാസയാത്ര വളരെയധികം ആസ്വാദ്യമായിരുന്നുവെന്നാണ് സുല്‍ത്താന്റെ മറുപടി.

ആസ്‌ട്രേയിലേക്കുള്ള ഉല്ലാസയാത്രാവേളയില്‍ താമസിക്കാന്‍ മറ്റൊരു ലക്ഷ്വറി ഹോളിഡെ ഹോം കൂടി പണിയാനുള്ള തീരുമാനത്തിലാണ് മലേഷ്യന്‍ സുല്‍ത്താന്‍.

ബോയിംഗ് 737വിമാനത്തെയാണ് സ്വര്‍ണവര്‍ണ്ണം പൂശി സ്വകാര്യജെറ്റാക്കി മാറ്റിയത്.

മൊത്തത്തില്‍ 100മില്ല്യണ്‍ ഡോളറായിരുന്നു സുല്‍ത്താന്റെ പ്രൈവറ്റ് ജെറ്റിന് ചിലവായ തുക.

സുല്‍ത്താന്റെ ആഗ്രഹപ്രകാരം ഈ വിമാനം രൂപപ്പെടുത്താന്‍ ഏതാണ്ട് രണ്ട് വര്‍ഷം എടുത്തു.

വിമാനത്തിനകത്ത് ഡൈനിംഗ് റൂം, ബെഡ് റൂം, ബാത്ത്‌റൂം, കിച്ചന്‍ എന്നുവേണ്ട ഒരു വീടാക്കി മാറ്റാനുള്ള എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പക്കലില്‍ നിന്ന് 6.5മില്ല്യണ്‍ ഡോളറിന് സ്വന്തമാക്കിയ സ്ഥലത്തു പണിത ഒരു മൂന്നുനില അപ്പാര്‍ട്ട്‌മെന്റും സുല്‍ത്താന്റെ പക്കലുണ്ട്.

1ബില്ല്യണ്‍ ഡോളറിനും അധികമായിട്ടാണ് മലേഷ്യന്‍ സുല്‍ത്താന്റെ വരുമാനമായി കണക്കാക്കപ്പെടുന്നത്.

മറ്റുള്ളവരെ പോലെ താനും കഠിനപ്രയത്‌നത്തിലൂടെ നേടിയെടുത്തതാണ് ഇതൊക്കെയെന്ന് സുല്‍ത്താന്‍ വിശദമാക്കുന്നു.

Top