ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ്

earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചനത്തിന് പിന്നാലെ സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് പിന്‍വലിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെയാണ് ഇന്തോനേഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയത്. മണിക്കൂറുകള്‍ക്ക് ശേഷം അധികൃതര്‍ മുന്നറിയിപ്പ് പിന്‍വലിച്ചു.

ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ദ്വീപിലെ മധ്യപടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറിനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയിട്ടുണ്ട്.

Sulawesi-Indonesia

ഒരാള്‍ കൊല്ലപ്പെട്ടതായും പത്തിലധികം പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ജൂലായ്-ഓഗസ്റ്റ് മാസത്തിലുണ്ടായ ഭൂചനത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top