i dont know how to be broken nair-ezhava unity;vellappally

കോട്ടയം: നായര്‍-ഈഴവ ഐക്യം എങ്ങനെ തകര്‍ന്നുവെന്ന് പറയേണ്ടത് സുകുമാരന്‍ നായരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കോട്ടയത്ത് നായര്‍ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെളളാപ്പളളി.

നായര്‍ ഈഴവ ഐക്യം എങ്ങനെയാണ് തകര്‍ന്നതെന്ന് തനിക്കറിയില്ല. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് സുകുമാരന്‍ നായരാണ്. തെറ്റ് തന്റെ ഭാഗത്താണെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടിത ന്യൂനപക്ഷങ്ങള്‍ അസംഘടിത ഭൂരിപക്ഷത്തിന്റെ അവകാശങ്ങളുള്‍പ്പെടെ കവര്‍ന്നെടുക്കുകയാണ്. ഇവിടെയാണ് ഭൂരിപക്ഷ ഹിന്ദു ഐക്യത്തിന് വേണ്ടി താന്‍ മുന്നിട്ടിറങ്ങിയത്. അധികാര വര്‍ഗത്തിന്റെ വിവേചന ചിന്താഗതിയില്‍ നിന്നുമാണ് ജാതി ചിന്ത ഉടലെടുക്കുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെ ഉളളവരുടെ വിശാലഐക്യം വേണമെന്നാണ് തന്റെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top