സുകുമാരന്‍ നായരോട് കോടിയേരി കാണിച്ചത് അധികാരത്തിന്റെ അഹന്ത: ഒ.രാജഗോപാല്‍

o rajagopal

തിരുവനന്തപുരം: സുകുമാരന്‍ നായരോട് കോടിയേരി ബാലകൃഷ്ണന്‍ കാണിച്ചത് അധികാരത്തിന്റെ അഹന്തയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.

ഒറ്റപ്പെടുത്തി ആക്രമിക്കുവാനുള്ള ശ്രമം അപലപനീയമാണെന്നും പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

മാടമ്പികളുടെ പുറകേ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും തമ്പ്രാക്കന്‍മാരുടെ നിലപാടാണ് എന്‍എസ്എസിനെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

Top