പ്രതിപക്ഷത്തിന് കരുത്ത് പകരാന്‍ ഒടുവില്‍ സുകുമാരന്‍ നായരും !

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങള്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ‘ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും’ സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന് വോട്ട് ചെയ്യാനുള്ള പരോക്ഷമായ ആഹ്വാനമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍.എസ്.എസ് നേതൃത്വം, തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടാണ്, സുകുമാരന്‍ നായരുടെ വാക്കുകളിലൂടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത്, പിണറായി ഭരണം തുടങ്ങിയപ്പോള്‍ മാളത്തിലൊളിച്ച സകല സമുദായ നേതാക്കളും പുറത്തിറങ്ങി എന്ന് വ്യക്തം.(വീഡിയോ കാണുക)

Top