സുകുമാരക്കുറുപ്പ് മുസ്തഫയായി മദീനയില്‍ ; പിന്നാലെ കേരളാ പൊലീസ് സൗദിയിലേക്ക്‌

തിരുവനന്തപുരം: കേരളാ പൊലീസിനെ വെട്ടിലാക്കി മുങ്ങിനടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാം മതം സ്വീകരിച്ച് മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണ് സുകുമാരക്കുറുപ്പ് ഇപ്പോഴുള്ളതെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കേസ് ഭയന്ന് സൗദിയില്‍ തന്നെ തുടരാനാണ് കുറുപ്പിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയിലെ അല്‍ഖസീമില്‍ കഴിഞ്ഞിരുന്ന സുകുമാരക്കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണ് താമസം.

ഇദ്ദേഹം ഗള്‍ഫ് രാജ്യങ്ങളിലെവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍ നിന്നാണ്‌ പൊലീസിന് ലഭിച്ചത്. ഇപ്പോള്‍ 72 വയസാണ് കുറുപ്പിനുള്ളത്.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നും സൂചനയുണ്ട്.

ഇന്റര്‍പോളിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം പുരോഗമിക്കുക.

Top