സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലിൽ റെയ്ഡ്

ഡൽഹി: സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വിലപിടിപ്പുള്ള ആഡംബര വസ്തുക്കൾ. ഗൂചിയുടെ ഒന്നര ലക്ഷം രൂപ വിലയുള്ള ഷൂ, 80,000 രൂപ വിലയുള്ള ജീൻസ് തുടങ്ങിയവ സുകേഷിന്റെ സെല്ലിൽ നിന്ന് പിടിച്ചെടുത്തു, റെയ്ഡിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.

ജയിലർ ദീപക് ശർമയും മറ്റ് ചില ഓഫീസർമാരും ചേർന്ന് സിആർപിഎഫ് ജവാന്മാർക്കൊപ്പമാണ് മൻഡോളി ജയിലിലെ സെല്ലിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധന നടക്കുന്നതിനിടെ സെല്ലിന്റെ ഒരു മൂലയിൽ നിന്ന് സുകേഷ് കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

Top