ഓട്ടര്‍ഷയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

anusree-ottarsha

ഛായാഗ്രഹകനില്‍ നിന്ന് സംവിധായകനായി മാറിയ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമാണ് താരത്തിനുള്ളത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവമാണ് ചിത്രം പറയുന്നതെന്നും, ഒരു റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

Top