sujeesh died -meenachilar

death

കോട്ടയം: കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന്‍ മീനച്ചിലാറില്‍ മുങ്ങി മരിച്ചു. മാഹി സ്വദേശി സുജീഷ് ആണു മരിച്ചത്. പാലാ കടപ്പാട്ടൂര്‍ അമ്പലത്തിന് സമീപമുള്ള കടവില്‍ ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്നവര്‍ കുളി കഴിഞ്ഞു കയറിയിട്ടും സുജീഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ആറ് മണിയോടെ കടവിന് താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു.

നീന്തല്‍ വശമില്ലാതിരുന്ന സുജീഷ് കാല്‍തെറ്റി ആഴമുള്ള ഭാഗത്ത് വീണ് പോയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Top