മലയാളി മാമന് വണക്കത്തിലെ രേവതി ഇനി ഡോക്ടര്‍ സുജ കാര്‍ത്തിക

കൊച്ചി: നടി സുജ കാര്‍ത്തികയ്ക്ക് ഡോക്ടറേറ്റ്. യുജിസിയുടെ ജെആര്‍എഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു സോഷ്യല്‍ സയന്‍സിലാണു പിഎച്ച്ഡി നേടിയത്. സിനിമയിലും നൃത്തത്തിലും സജീവ സാന്നിധ്യമായി നില്‍ക്കുമ്പോഴാണ് താരത്തിന്റെ പുതിയ നേട്ടം.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്വാളിറ്റേറ്റീവ് റിസര്‍ച് മെത്തേഡ്‌സില്‍ സര്‍ട്ടിഫിക്കേഷനും നേടി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിടി അക്കാദമിയില്‍ നിന്ന് ഡേറ്റ അനലിസ്റ്റ് സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സും പൂര്‍ത്തിയാക്കി.പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണ് തന്റെ അടുത്ത സ്വപ്‌നമെന്നും സുജ വ്യക്തമാക്കുന്നു.

Top