കോഴിക്കോട് പോലീസുക്കാരന്റെ ആത്മഹത്യ; ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയതായ് പോലീസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം കുറ്റ്യാടി പാതിരിപ്പറ്റയില്‍ ജീവനൊടുക്കിയ പൊലീസുകാരന്‍ സുധീഷിന്റെ ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ്. എം പി സുധീഷ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസറാണ്. നേരത്തെ ഇത് കാണാതായതിനെ ചൊല്ലി പരാതി ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്ത ദിവസം സുധീഷ് സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ആത്മഹത്യ ചെയ്ത കെട്ടിടത്തില്‍ എത്തുന്നതിന് മുമ്പായി കുറ്റ്യാടി പുഴയിലേക്കുള്ള റോഡിലൂടെ സുധീഷ് നടന്നു പോവുന്നതായി ദൃശ്യങ്ങളിലുണ്ട്. ഫോണ്‍ പുഴയില്‍ ഉപേക്ഷിക്കാനായി പോയതാവാമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം ആരോപണം ഉയര്‍ത്തിയിരുന്നു.

Top