ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്:സുൽത്താൻ ബത്തേരിയിലെ ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ഷാജുവിനെ ഡി അഡിക്ഷൻ സെന്ററിലെത്തിച്ചിരുന്നത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബത്തേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Top