കെട്ടിടത്തിന് മുകളിൽ കയറി ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പിലെ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കി. പൊലീസ് സിപിഒ റാങ്ക് ഹോൾഡേഴ്സിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയായിരുന്നു തിരുവനന്തപുരത്ത് എൽജിഎസ് റാങ്ക് ജേതാക്കളുടെ ഇന്നത്തെ സമരം. സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഒ റാങ്ക് ജേതാക്കൾ പ്രതീകാത്മക ശവമഞ്ജം ഒരുക്കി പ്രതിഷേധിച്ചു. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തിയാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്.

അതേസമയം പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. മന്ത്രിമാരെയും എംഎൽഎമാരെയും സമീപിച്ച ശേഷമാണ് സമരം ആരംഭിച്ചതെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

.

Top