കാമുകന്‍ തൂങ്ങിമരിച്ചതറിഞ്ഞ് ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയെ അമ്മ രക്ഷപ്പെടുത്തി

GIRLS

ബറേലി : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സിബി ഗഞ്ച് പ്രദേശത്ത് കാമുകന്‍ തൂങ്ങിമരിച്ചതറിഞ്ഞ് ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയെ അമ്മ രക്ഷപ്പെടുത്തി. 12ാംക്ലാസ് വിദ്യാര്‍ത്ഥിയായ 17കാരന്റെ ആത്മഹത്യാ വാര്‍ത്തയറിഞ്ഞാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചത്.

ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. മരിച്ച 17കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

പെണ്‍കുട്ടിയുടേത് ദളിത് കുടുംബമായതിനാല്‍ ഇവരുടെ പ്രണയത്തെ യുവാവിന്റെ കുടുംബം എതിര്‍ത്തിരുന്നു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ ആണ്‍കുട്ടിയ്ക്ക് വീട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണുന്നതില്‍ നിന്ന് ശക്തമായി വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആണ്‍കുട്ടി തൂങ്ങിമരിച്ചത്.

Top