നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ പരിശോധനഫലം നെഗറ്റീവ്

കോട്ടയം: റഷ്യയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത കൃഷ്ണപ്രിയയുടെ പരിശോധനാഫലം നെഗറ്റീവ്.

റഷ്യയില്‍ എംബിബിഎസിന് പഠിച്ചിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ തിരികെ എത്തിയത്. തുടര്‍ന്ന് പായിപ്പാട്ടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെയുളള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Top