വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

hanging

തിരുവനന്തപുരം: വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷമായി പള്ളിയിലെ വൈദികനായിരുന്നു ഫാ. ആല്‍ബിന്‍. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന ആല്‍ബിന്‍ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്.

പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Top