കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

SUICIDE

കൊല്ലം: കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

അയത്തില്‍ നഗര്‍ 156ല്‍ സമീറ(14)യാണ് ആത്മഹത്യ ചെയ്തത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരവിപുരം പൊലീസ് കേസെടുത്തു.

Top