പീഡനം; പൊലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

SUICIDE

അടിവാരം: പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ചു പൊലീസില്‍ പരാതി നല്‍കിയ പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പുതുപ്പാടി മരുത്തിലാവ് സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

അടിവാരം സ്വദേശിയായ സഫ്‌നാസിനെതിരെയാണ് പെണ്‍ക്കുട്ടി പീഡന ആരോപണം ഉന്നയിക്കുന്നത്. അടിവാരത്തെ ലോഡ്ജില്‍ വെച്ചും ബംഗളൂരുവില്‍ വെച്ചും ഇയാള്‍ പീഡിപ്പിച്ചു എന്ന് കാണിച്ചു പെണ്‍ക്കുട്ടി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ രാത്രി രണ്ടുമണിയോടെ വീട്ടുകാര്‍ ആണ് പെണ്കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top