കെട്ടിടം കരാറുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്

dead body

കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.

മരിക്കുന്നതിന് തലേ ദിവസം മുദ്രപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവ ദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നു വെച്ചതാകാമെന്ന സംശയം ഉണ്ടെന്നും കുടുംബം പറയുന്നു. രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

Top