സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ജവാന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

gun-shoot

ശ്രീനഗര്‍: സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതിനു ശേഷം സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മുകേഷ് ബാവുക് എന്നയാളാണ് ശ്രീനഗറിലെ 29 ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെച്ച് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റ മറ്റു രണ്ടു ജവാന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് സിആര്‍പിഎഫ് ഉത്തരവിട്ടിട്ടുണ്ട്.

Top