സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

gun-shoot

റാഞ്ചി: ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ബൈരേന്ദ്ര കുമാര്‍ റാവത്താണ് ആത്മഹത്യ ചെയ്തത്.

സര്‍വീസ് തോക്ക് ഉപയോഗിച്ച് ഇയാള്‍ സ്വയം വെടിയുതിര്‍ത്താണ് ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞ് റൂമിലെത്തിയ ശേഷമാണ് റാവത്ത് ജീവനൊടുക്കിയത്.

വെടിയേറ്റ ഉടന്‍ റാവത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Top