ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറിന്റെ മൃതദേഹം വീട്ടുവളപ്പില്‍ അടക്കം ചെയ്യുമെന്ന് കുടുംബം

dead body

കോഴിക്കോട്: ഏലത്തൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കുടുംബം പിന്മാറി.

മൃതദേഹം വീട്ടുവളപ്പില്‍ തന്നെ അടക്കം ചെയ്യുവാനാണ് കുടുംബത്തിന്റെ തീരുമാനം. പ്രതികളെ രക്ഷിക്കുവാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കുടുംബം പറഞ്ഞു.

മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും കുടുംബം അറിയിച്ചു.

എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷ് ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു.

Top