കണ്ണൂരില്‍ അമ്മയെയും മകനെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

dead body

കണ്ണൂര്‍: കണ്ണൂര്‍ ചെമ്പലിയോട് അമ്മയെയും മകനെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തന്നട മായാബസാറിലെ വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കിഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന്‍ രജിത്ത് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിഴ്ത്തള്ളിയിലെ വീടും സ്ഥലവും വിറ്റ് തന്നട ബസാറിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇരുവരും. രജിത്ത് തളിപ്പറമ്പിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top