ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

dead body

കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ചെറുപുഴ സ്വദേശിയായ ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

കെ.കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ മുകളില്‍ നിന്നുമാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ.കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ 1.40 കോടിരൂപ ജോയിക്ക് കിട്ടാനുണ്ടെന്നാണ് ഭാര്യാ സഹോദരന്‍ പറഞ്ഞത്.

Top