ആത്മഹത്യ ചെയ്ത ജോയിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

കണ്ണൂര്‍: ആത്മഹത്യ ചെയ്ത കരാറുകാരന്‍ ജോയിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആദ്യഗഡു ഉടനെ കൈമാറുമെന്നും പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോയിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ് എത്തിയിരിക്കുന്നത്.

Top