കമിതാക്കളുടെ ആത്മഹത്യ: ദുരൂഹത നിറച്ച് യുവതിയുടെ മൊഴി

യ്യന്നൂർ: തീ കൊളുത്തി ഗുരുതരമായി പൊളളലേറ്റ നിലയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കമിതാക്കള്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ സംഭവത്തെക്കുറിച്ചുളള ദുരൂഹതയും വര്‍ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യന്നൂര്‍ നഗര മധ്യത്തിലെ വാടക കെട്ടിടത്തില്‍  വി.കെ ശിവ പ്രസാദിനെയും പയ്യന്നൂര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി  ആര്യയെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരും പിന്നീട് മരണത്തിനു കീഴടങ്ങി.

എന്നാല്‍ അബോധാവസ്ഥയിലാകും മുന്‍പ് താന്‍ ചതിക്കപ്പെട്ടെന്ന് യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതാണ് സംഭവത്തില്‍ ദുരൂഹതക്ക് ഇടയാക്കുന്നത്.തന്ത്രപൂര്‍വ്വം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ശിവ പ്രസാദ് ആര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top