തൃശൂരില്‍ സിപിഐ നേതാവ് കനാലില്‍ മരിച്ച നിലയില്‍

death

തൃശൂര്‍: തൃശൂരില്‍ സിപിഐ നേതാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള സ്വദേശി ബാബുവിനെയാണ് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയാണ് ബാബു. ചൊവ്വാഴ്ച മുതല്‍ ബാബുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്നു ബാബുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Top