അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

suicide 2

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹന കുമാരിയെയാണ് മകന്‍ വിപിന്‍ കൊന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി.

അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Top