കുടുംബ വഴക്കിൽപ്പെട്ട് രക്തസാക്ഷിയായത് ആറു വയസുകാരി പെൺകുട്ടി

SUICIDE

മലപ്പുറം: മലപ്പുറം എടപ്പാളില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താരയാണ് ആറുവയസ്സുള്ള മകള്‍ അമേഘയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊടുത്ത ശേഷം താര സ്വയം തീക്കൊളുത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top