വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

died

തൃശൂര്‍: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞൂര്‍ അമ്പഴക്കാടന്‍ വീട്ടില്‍ ലിന്റയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ലിന്റയ്ക്ക് 45 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ലിന്റയെ കാണാതായിരുന്നു.

പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്‌സിലും വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Top