കോൺട്രാക്ടറുടേയും കുടുംബത്തിന്റേയും ആത്മഹത്യ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ കോൺട്രാക്ടറും കുടുംബവും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി അശോക് കുമാറാണ് അറസ്റ്റിലായത്.

 

മരിച്ച കോൺട്രാക്ടർ ശ്രീകുമാർ ഏറ്റെടുക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ജോലികൾ സബ്കൊണ്ട്രാക്ട് ആയി അശോക് കുമാറിനാണ് നൽകിയിരുന്നത്. എന്നാൽ അശോക് കുമാർ ജോലി തുടങ്ങിയിരുന്നില്ല. ഇത് ശ്രീകുമാറിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. ആത്മഹത്യാകുറിപ്പിൽ ശ്രീകുമാർ അശോക് കുമാറിന്റെ പേര് എഴുതുകയും ചെയ്തിരുന്നു.

 

ഈ സാഹചര്യത്തിലാണ് പൊലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെയും അശോക്‌കുമാറിന്റെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചു.

Top