കാബൂളില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരുക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ ചാവേര്‍ കാര്‍ ബോംബ് സ്ഫാടനം. സംഭവത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് കാബൂള്‍ പൊലീസ് വക്താവ് അറിയിച്ചത്.

കിഴക്കന്‍ യകാതോട്ടി സമീപമാണ് സംഭവം നടന്നത്. യുഎസിന്റെയും നാറ്റോയുടെയും കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. അതേസമയം ആരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു വ്യക്തമല്ല.

Top