അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചാവേര്‍ ആക്രമണം;നിരവധിപ്പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചാവേര്‍ ആക്രമണം.

അബ്ദുള്‍ ഹഖ് ചത്വരത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top