Suicide bombing in Somalia

മൊഗാദിഷു: സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ചാവേര്‍ സ്‌ഫോടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഗാല്‍കയോ നഗരത്തിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. ഹോട്ടലില്‍ ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്നും മൃതദേഹങ്ങള്‍ മേഖലയില്‍ ചിതറി കിടക്കുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം അല്‍ഷബാബ് ഏറ്റെടുത്തിട്ടുണ്ട്. സൊമാലിയന്‍ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന അല്‍ഖ്വയ്ദ അനുകൂല സംഘടനയാണ് അല്‍ഷബാബ്.

Top