കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു ; 18 പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. പേര്‍ഷ്യന്‍ പുതുവത്സരത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള നവ്‌റൂസ് ആഘോഷങ്ങള്‍ക്കിടെ നടന്ന സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Top