നൈജീരിയ :നൈജീരിയയിലെ കനോയില്‍ ഷിയ മുസ്ലീങ്ങളുടെ ഘോഷയാത്രക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാനോയിലെ ഡക്കസൊയെയിലാണ് ആക്രമണമുണ്ടായത്.
കാനോയില്‍ നിന്നും സറിയയിലേക്ക് നീങ്ങുകയായിരുന്ന ഷിയ മുസ്ലീങ്ങളുടെ ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയ പുരുഷചാവേറാണ് പൊട്ടിത്തെറിച്ചത്. ബോംബുമായി ഒരാളെ അറസ്‌ററ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
ഇസ്ലാമിക് തീവ്രവാദസംഘടനയായ ബൊക്കോഹറാമാണ് ആക്രമണത്തിന് പിറകിലെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.