കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, പതിനാല് പേര്‍ക്ക് പരിക്ക്

KABUL-BLAST

കാബൂള്‍: കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ പുള്‍-ഇ-ചര്‍കി ജയിലിനു സമീപമാണ് ചാവേര്‍ സ്‌ഫോടനം ഉണ്ടായത്.

ജയില്‍ ജീവനക്കാര്‍ സഞ്ചരിച്ച ബസിനു നേര്‍ക്കായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം കാബൂളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു സമീപവും ചാവേര്‍ സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Top