യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം ; യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്‍കി. കോളജില്‍ നേരിട്ടെത്തി പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കിയത്. തുടര്‍ പഠനം യൂണിവേഴിസിറ്റി കോളേജില്‍ സാധ്യമാകില്ലെന്നും പരാതിയുമായി മുന്നോട്ട് പോകാത്തത് ഭയം മൂലമാണെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കോളജിലെ റസ്റ്റ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. നിരന്തരം സംഘടനയുടെ പരിപാടികള്‍ക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടതോടെ കോളജില്‍ ഒറ്റപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. ആദ്യം എസ്എഫ്‌ഐക്കാര്‍ക്കെതിരെ പെണ്‍കുട്ടി പരാതിയുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചിരുന്നു.

തന്നെ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ മറ്റേതെങ്കിലും സ്കൂളില്‍ പഠിക്കാന്‍ അനുവദിക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

Top