ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു: വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി

Committed Suicide

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.

തിരുവനന്തപുരം തമ്പാനൂര്‍ ഐപിഎംഎസ് ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.

കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന പെണ്‍കുട്ടി താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്.സഹപാഠികള്‍ ജാതിപ്പേര് വിളിച്ച് നിരന്തരം ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സഹവിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചുവെന്നും വീട്ടുകാര്‍ പരാതിപ്പെട്ടു.

കഴിഞ്ഞ നവംബര്‍ 30 നായിരുന്നു സംഭവം. അധ്യാപകരും, സഹപാഠികളും ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വീട്ടുകാരുടെ സൗകാര്യാര്‍ത്ഥം തിരുവനന്തപുരത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഐപിഎംഎസ് കോളേജിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

Top